Times Kerala

ഹിറ്റ്ലറിൻറെ നാസിപ്പടയിലെ യുവാക്കളെന്നപോലെ 8 ലക്ഷം യുവ സൈനികരുള്ള പടയൊരുക്കി പുതിൻ

 
ഹിറ്റ്ലറിൻറെ നാസിപ്പടയിലെ യുവാക്കളെന്നപോലെ 8 ലക്ഷം യുവ സൈനികരുള്ള പടയൊരുക്കി പുതിൻ

പടിഞ്ഞാറുമായുള്ള സൈബർ യുദ്ധത്തിന് സന്നദ്ധരായ 8 ലക്ഷം അംഗങ്ങൾ അണിനിരക്കുന്ന യുവാക്കളുടെ പടയെ ഇറക്കി പുതിൻ. “യുനാർമിയ” എന്ന ഈ സൈബർ പോരാളികൾ, ജർമനിയിലെ നാസിപ്പടയിലെ യുവ സേനയെ അനുസ്മരിപ്പിക്കുന്നു എന്നാണ് ഇതിനകം വന്ന വിമർശനങ്ങൾ. റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ മേധാവി സ്പൈമാസ്റ്റർ നിക്കോളായ് പട്രുഷെവ് ആണ് പദ്ധതി വെളിപ്പെടുത്തിയത്. വിദേശ ഭീഷണികളെ പ്രതിരോധിക്കാൻ റഷ്യയിലെ കൗമാരക്കാരുടെ ആത്മീയവും ധാർമ്മികവും ദേശസ്‌നേഹപരവുമായ ഉന്നമനം ശക്തമാക്കുകയാണ് ലക്‌ഷ്യം. സൈനിക-ദേശസ്നേഹമുള്ള പൊതു പ്രസ്ഥാനമായ യുനാർമിയയുടെ പ്രവർത്തനത്തിന് പുതിയ പ്രചോദനം നൽകുന്നതുവഴി ഇത് സാധ്യമാക്കുന്നു. ഇതിനായുള്ള പരിശീലന കേന്ദ്രങ്ങൾ തുറക്കാൻ, എഫ്എസ്ബി കൗണ്ടർ ഇന്റലിജൻസ് സേവനത്തിന്റെ മുൻ മേധാവിയും റഷ്യൻ പ്രസിഡന്റിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയുമായ പട്രുഷെവിനോടാണ് ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി 8 മുതൽ 18 വരെയുള്ള കുട്ടികൾക്ക് ഗുസ്തി, പാരച്യൂട്ട് ജമ്പിംഗ്, കലാഷ്നികോവ്സ് എന്ന തോക്കുപയോഗിക്കാൻ തുടങ്ങിയവയ്ക്കുള്ള സൈനിക പരിശീലനം നൽകുന്നു. പടിഞ്ഞാറുള്ള രാജ്യങ്ങളുമായി ഈയിടെ ബന്ധം വഷളാകുന്നതിന്റെ ഭാഗമായി സൈനിക ശക്തി വര്ധിപ്പിക്കുകയാണെന്ന് ഒരു വിഭാഗം വിമർശിക്കുന്നുണ്ടെങ്കിലും, ഇത്തരത്തിൽ യുവാക്കളായ പോരാളികളെ 2015 മുതൽക്കുതന്നെ പുതിൻ വാർത്തെടുക്കുന്നുണ്ടെന്നാണ് അനുകൂലികൾ നൽകുന്ന റിപ്പോർട്ട്.

Related Topics

Share this story