Times Kerala

കൊറോണയ്ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്

 
കൊറോണയ്ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്

ദെഹ്‌റാദൂണ്‍: കൊറോണയ്ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവ് കൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്. “കൊറോണ വൈറസ് ഒരു ജീവജാലമാണെന്നും നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനമുണ്ടെന്നും മനുഷ്യര്‍ കൊറോണയെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോൾ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു” ഇതായിരുന്നു ത്രിവേന്ദ്രയുടെ പ്രസ്താവന. വൈറസിനെ മറികടക്കാന്‍ സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേസമയം, ത്രിവേന്ദ്രയുടെ പ്രസ്താവന വാര്‍ത്തയായതോടെ സമൂഹമാധ്യമത്തിൽ റാവത്തിന് ട്രോള്‍ പൂരമാണ്‌.

Related Topics

Share this story