Times Kerala

രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ ഇനി മാസ്ക് ധരിക്കേണ്ട; നിര്‍ണായക തീരുമാനവുമായി അമേരിക്ക

 
രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്തവര്‍ ഇനി മാസ്ക് ധരിക്കേണ്ട; നിര്‍ണായക തീരുമാനവുമായി അമേരിക്ക

വാഷിംഗ്ടൺ: കോവിഡ് വാക്സിന്റെ രണ്ടു ഡോസുംസ്വീകരിച്ചവർ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ അമേരിക്ക. സാമൂഹ്യ അകല നിർദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോളിന്റെതാണ് തീരുമാനം. വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്രാജ്യം ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്. സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പോരാട്ടത്തിലെ നിർണായക ദിനമാണ് ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. 117 ദശലക്ഷം പേർക്ക് അമേരിക്കയില്‍ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. ഇത് ജനസംഖ്യയുടെ 35 ശതമാനം വരും. 154 ദശലക്ഷത്തിലധികംപേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Related Topics

Share this story