Times Kerala

കേരളത്തിലൂടെ ഓടുന്ന മൂന്ന് സ്പെഷ്യൽ കൂടി റദ്ദാക്കി

 
കേരളത്തിലൂടെ ഓടുന്ന മൂന്ന് സ്പെഷ്യൽ കൂടി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് സ്പെഷ്യൽ കൂടി റദ്ദാക്കി. താല്കാലികമായിട്ടാണ് ഇത് റദ്ദാക്കിയത്. കൊച്ചുവേളി-മൈസൂർ പ്രതിദിന ട്രെയിൻ മെയ് 15 മുതൽ 31 വരെ റദ്ദാക്കി. മൈസൂരു -കൊച്ചുവേളി ട്രെയിൻ മെയ് 16 മുതൽ ജൂൺ 1 വരെ റദ്ദാക്കി.

തിരുവനന്തപുരം സെൻട്രൽ-മധുര ജംഗ്ഷൻ അമൃത മെയ് 15 മുതൽ 31 വരെ റദ്ദാക്കി. മധുര ജംഗ്ഷൻ- തിരുവനന്തപുരം സെൻട്രൽ അമൃത മെയ് 16 മുതൽ ജൂൺ 1 വരെ റദ്ദാക്കി. കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി പ്രതിദിന ട്രെയിൻ സ്പെഷ്യൽ മെയ് 15 മുതൽ മെയ് 31 വരെയും. നിലമ്പുർ -കൊച്ചുവേളി രാജ്യറാണി മെയ് 16 മുതൽ ജൂൺ 1 വരെയും റദ്ദാക്കി.

Related Topics

Share this story