Times Kerala

പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം; 15ഓളം വീടുകൾ തകര്‍ന്നു

 
പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം; 15ഓളം വീടുകൾ തകര്‍ന്നു

തിരുവനന്തപുരം: പാറശാലക്ക് സമീപം പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം. തെക്കേ കൊല്ലംകോട് ഭാഗത്ത് 15ഓളം വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ പൊഴിയൂർ ഗവൺമെന്‍റ് യുപി സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്..തമിഴ്‌നാട് തീരത്ത് പുലിമുട്ടുകൾ സ്ഥാപിച്ചതോടെയാണ് തീരം പതിവായി കടലെടുത്ത് തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കെട്ടിടസമുച്ചയം നിർമ്മിച്ചെങ്കിലും ഉദ്ഘാടനം വൈകുന്നത് ഇവരുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്.

Related Topics

Share this story