Times Kerala

തീയും പുകയുമായി ഭയങ്കര ശബ്ദത്തോടെ വീട്ടുമുറ്റത്ത് അജ്ഞാത വസ്തു വന്നു വീണു, കോതമംഗലത്ത്‌ വൻ നാശനഷ്ടം, ആശങ്കയിൽ വീട്ടുകാർ

 
തീയും പുകയുമായി ഭയങ്കര ശബ്ദത്തോടെ വീട്ടുമുറ്റത്ത് അജ്ഞാത വസ്തു വന്നു വീണു, കോതമംഗലത്ത്‌ വൻ നാശനഷ്ടം, ആശങ്കയിൽ വീട്ടുകാർ

കോതമംഗലം : വീട്ടു മുറ്റത്ത് തീയും പുകയുമായി ഭയങ്കര ശബ്ദത്തോടെ ഒരു അജ്ഞാത വസ്തു വന്നു വീണു. ഇതോടെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് വയസുള്ള പശു ചത്തു. കൂടാതെ വീട്ടിലെ ഇലക്ട്രിക് മെയിൻ സ്വിച്ചും, സ്വിച്ച് ബോർഡും കത്തി നശിച്ചു. ഭൂതത്താൻകെട്ടിൽ ബേബിയുടെ വീട്ടുമുറ്റത്താണ് തീഗോളം പോലെ തോന്നിക്കുന്ന വസ്തു വീണത്.സംഭവ സമയം ബേബിയും ഭാര്യ മേരിയും മകൻ അജിനുമാണ് വീട്ടിലുണ്ടായിരുന്നത് . ബുധനാഴ്ച വൈകിട്ട് 6.45 നാണ് സംഭവം.സംഭവ സമയം ഇടിയോ മിന്നലോ മഴയോ ഉണ്ടായിരുന്നില്ലെന്നും അജിൻ പറഞ്ഞു. അതി ഭയങ്കരമായ കാതടപ്പിക്കുന്ന ശബ്ദത്തോടെ തീഗോള പോലെയുള്ള വസ്തു വീണതിനു ശേഷം കുറെ സമയം മുഴക്കം നിലനിന്നു സ്ഥലകാല ബോധം വീണ്ടെടുത്ത് ഓടി രക്ഷപ്പെട്ടതായും അജിൻ പറഞ്ഞു. അതെസമയം എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും അജിൻ പറഞ്ഞു.

Related Topics

Share this story