Times Kerala

ഉപേക്ഷിക്കപ്പെട്ട നായകളെ പാർപ്പിച്ചിരുന്ന അഭയകേന്ദ്രത്തിൽ തീവയ്പ്പ്, മുപ്പതോളം നായകൾ വെന്തുമരിച്ചു; അപകടം റഷ്യയിൽ

 
ഉപേക്ഷിക്കപ്പെട്ട നായകളെ പാർപ്പിച്ചിരുന്ന അഭയകേന്ദ്രത്തിൽ തീവയ്പ്പ്, മുപ്പതോളം നായകൾ വെന്തുമരിച്ചു; അപകടം റഷ്യയിൽ

റഷ്യയിലെ യെക്കാറ്റെറിൻബർഗിൽ ഉപേക്ഷിയ്ക്കപ്പെട്ട നായകളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിൽ നടത്തിയ തീവയ്‌പ്പിൽ വയസ്സായതും ക്ഷീണിച്ചതുമായ മുപ്പതോളം നായകൾ വെന്തുമരിച്ചു. പ്രാദേശിക സമയം രാത്രി 2 മണിയോടെ നടന്ന സംഭവത്തിൽ തൊട്ടടുത്തു താമസിച്ചിരുന്ന ഇതിന്റെ ഉടമസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കത്തിക്കൊണ്ടിരുന്ന പുരയിടത്തിൽ നിന്നും പറ്റാവുന്നത്ര മൃഗങ്ങളെ ഈ ദമ്പതികൾ രക്ഷപ്പെടുത്തി. പെട്രോൾ മണമുള്ള ഒരു കുപ്പി ഇവിടെ നിന്നും ലഭിച്ചതായും മന: പൂർവ്വമായി ആരോ തീ വച്ചതാണെന്ന സംശയമുണ്ടെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Related Topics

Share this story