Times Kerala

ലോക് ഡൗൺ; സപ്ലൈകോ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും

 
ലോക് ഡൗൺ; സപ്ലൈകോ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കും

പാലക്കാട്: ലോക് ഡൗൺ പശ്ചാത്തലത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് വില്‍പ്പനശാലകളിലൂടെ സപ്ലൈകോ കുടുംബശ്രീയുമായി സഹകരിച്ച് അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങൾ വാട്സ്ആപ്പ് നമ്പര്‍ വഴി ഓര്‍ഡര്‍ ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ കുടുംബശ്രീ പ്രവർത്തകർ മുഖേന സപ്ലൈകോകളിൽ നിന്നും വീടുകളിൽ എത്തിക്കും. ഓരോ കേന്ദ്രത്തിലും രണ്ട് കുടുംബശ്രീ അംഗത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ക്യാഷ് ഓൺ ഡെലിവറി സംവിധാനമാണ്(നേരിട്ടുള്ള പണമിടപാട്).ഡെലിവറി ചാർജ് 40 മുതൽ 100 രൂപ വരെ

വിതരണ കേന്ദ്രങ്ങളിൽ നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവ് വരെ 40 രൂപ, 5 കിലോമീറ്റർ വരെ 60 രൂപ, അഞ്ച് കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ 100 രൂപ എന്നിങ്ങനെയാണ് ഡെലിവറി ചാർജ് ഈടാക്കുന്നത്. സാധനങ്ങളുടെ വിലയ്‌ക്കൊപ്പം ഡെലിവറി ചാർജ് രേഖപ്പെടുത്തിയ ബില്ലാണ് ഉപഭോക്താവിന് നൽകുന്നത്. സാധനങ്ങളുമായി എത്തുന്ന കുടുംബശ്രീ അംഗത്തെ ബിൽ തുക ഏൽപ്പിക്കണം. ഡെലിവറി ചാർജായി ലഭിക്കുന്ന തുകയാണ് ഇത്തരത്തിൽ എത്തുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്നത്. സപ്ലൈകോയുടെ സബ്സിഡി ഇനങ്ങൾക്ക് ഡോർ ഡെലിവറി ഉണ്ടായിരിക്കില്ല. എന്നാൽ വിപണന വിലയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് സാധനങ്ങൾ സപ്ലൈകോ വീടുകളിൽ എത്തിക്കുന്നത്.
സപ്ലൈകോ വില്‍പ്പനശാലയുടെ പേര്, വാട്സ്ആപ്പ് നമ്പര്‍

1. പീപ്പിള്‍സ് ബസാര്‍ പാലക്കാട്- 9744116507
2. പീപ്പിള്‍സ് ബസാര്‍ ഒറ്റപ്പാലം- 9446379409
3. മണ്ണാര്‍ക്കാട് സൂപ്പര്‍ മാര്‍ക്കറ്റ്- 7034398351
4. വടക്കഞ്ചേരി സൂപ്പര്‍ മാര്‍ക്കറ്റ്- 9495228422
5. ആലത്തൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ് 9747762007

Related Topics

Share this story