Times Kerala

വീട്ടു തടങ്കലിന് ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി

 
വീട്ടു തടങ്കലിന് ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വീട്ടു തടങ്കലിന് ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ഭീമ കൊരവഗോവ് കേസിലെ പ്രതിയും ആക്ടിവിസ്റ്റുമായ ഗൗതം നവലഖ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി കൊണ്ടാണ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ക്രിമിനൽ നടപടിക്രമത്തിലെ 167 ആം വകുപ്പ് പ്രകാരം വീട്ടു തടങ്കലിന് ഉത്തരവിടാൻ കോടതിക്ക് കഴിയും. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് ഗൗതം നവലഖയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Related Topics

Share this story