Times Kerala

ഒരു ടീം ജയിക്കും, ഒരു ടീം തോല്‍ക്കും ഇതൊരു യുദ്ധമായി കാണരുത്”;ഇന്ത്യ- പാക് മത്സരത്തെക്കുറിച്ചു വസീം അക്രം

 
ഒരു ടീം ജയിക്കും, ഒരു ടീം തോല്‍ക്കും ഇതൊരു യുദ്ധമായി കാണരുത്”;ഇന്ത്യ- പാക് മത്സരത്തെക്കുറിച്ചു വസീം അക്രം

ലണ്ടന്‍: ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുമ്ബോള്‍ ആരാധകരോട് അഭ്യര്‍ഥനയുമായി മുന്‍ പാക് ക്രിക്കറ്റര്‍ വസീം അക്രം. ‘മത്സരത്തെ യുദ്ധമായി കാണുന്നവര്‍ യഥാര്‍ഥത്തില്‍ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരല്ല, സമാധാനപരമായി മത്സരത്തെ കാണണം’ എന്നാണ് അക്രം പറയുന്നത്. നാളെ ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ ലോകക്പ്പ് പോരാട്ടം നടക്കാനിരിക്കെയാണ് അക്രമിന്റെ പ്രതികരണം.

‘പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കേണ്ടെന്ന അഭിപ്രായമാണ് ഇന്ത്യയില്‍ നിന്നും ഉണ്ടായത്. കോടിക്കണക്കിനാളുകളുടെ മുമ്ബില്‍ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ കളിക്കുന്നത് ക്രിക്കറ്റില്‍ വലിയ കാര്യമാണ്. അതുകൊണ്ട് രണ്ടു ഫാന്‍സിനോടും എനിക്കു പറയാനുള്ളത്, സമാധാനത്തോടെ മത്സരം ആസ്വദിക്കുക എന്നതാണ്. ഒരു ടീം ജയിക്കും, ഒരു ടീം തോല്‍ക്കും. അതുകൊണ്ട് ഇതൊരു യുദ്ധമായി കാണരുത്.’ – അക്രം പറഞ്ഞു.

ഇന്ത്യയുമായുള്ള മത്സരങ്ങള്‍ എന്നും താന്‍ ആസ്വദിച്ചിരുന്നു. 1992, 1999, 2003 ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ കളിച്ചപ്പോഴെല്ലാം തനിക്ക് കളിയില്‍ കൂടുതലുള്ള ഒരു വികാരവും ഇല്ലായിരുന്നുവെന്നും അക്രം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story