Times Kerala

16 ഭാര്യമാരും 151 കുട്ടികളുമുള്ള 66 കാരനായ സിംബാബ്‌വേ പൗരൻ ! മരണം വരെ തന്റെ കുടുംബത്തിലെ അംഗസംഖ്യ വർദ്ധിപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്‌ഷ്യം

 
16 ഭാര്യമാരും 151 കുട്ടികളുമുള്ള 66 കാരനായ സിംബാബ്‌വേ പൗരൻ ! മരണം വരെ തന്റെ കുടുംബത്തിലെ അംഗസംഖ്യ വർദ്ധിപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്‌ഷ്യം

സിംബാബ്‌വെ പൗരനായ 66 കാരൻ മിഷെക് നിയാണ്ടോറോയുടെ ആഗ്രഹം തന്റെ മരണം വരെ കുടുംബത്തിന്റെ അംഗസംഖ്യ കൂട്ടുക എന്നതാണ്. ഇപ്പോൾ അദ്ദേഹത്തിന് 16 ഭാര്യമാരും 151 കുട്ടികളുമുണ്ട്. തനിക്കൊരു ജോലിയുമില്ലെന്നും ഭാര്യമാരെ സന്തുഷ്ടരായി വയ്ക്കുന്നതാണ് തന്റെ ഏക ജോലിയെന്നും ഇയാൾ അഭിമാനത്തോടെ പറയുന്നു. ഇനിയും വിവാഹം ചെയ്യണമെന്നും 100 ഭാര്യമാരും 1000 സന്തതികളും തനിക്കുണ്ടാകണമെന്നും ഈ മനുഷ്യൻ ആഗ്രഹിക്കുന്നു. 16 ഭാര്യമാരും 151 കുട്ടികളുമുള്ള 66 കാരനായ സിംബാബ്‌വേ പൗരൻ ! മരണം വരെ തന്റെ കുടുംബത്തിലെ അംഗസംഖ്യ വർദ്ധിപ്പിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്‌ഷ്യംഎല്ലാ ഭാര്യമാരും തനിക്കുവേണ്ടി എന്നും ഭക്ഷണമുണ്ടാക്കുമെന്നും അതിലേറ്റവും രുചികരമായതേതോ അത് താൻ കഴിക്കുമെന്നും ഇയാൾ പറയുന്നു. ഇയാളുടെ 23 ആൺ മക്കളും 13 പെണ്മക്കളും വിവാഹിതരാണ്. രണ്ടു പേർ സൈനികരും രണ്ട് പേർ പോലീസുകാരും മറ്റ് 11 പേർ വേറെ ചില ജോലികളിലും ഏർപ്പെട്ടിരിക്കുന്നു. 50 കുട്ടികൾ സ്കൂളിൽ പഠിക്കുന്ന പ്രായമാണ്. 93 ഹെക്ടർ നിലം ഇയാൾക്ക് സ്വത്തായുണ്ട്. ഇത്രയും വലിയ കുടുംബം തനിക്കൊരു ഭാരമല്ലെന്നും തനിക്ക് നിരന്തരം പാരിതോഷികങ്ങളും പണവും തന്ന് തന്നെ വഷളാക്കുന്നത്‌  തന്റെ മക്കളാണെന്നും ചെറു ചിരിയോടെ ഇയാൾ പറയുന്നു. 2015 ലാണ് ഇയാൾ അവസാനത്തെ വിവാഹം ചെയ്തത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം 2021 ൽ വീണ്ടും വിവാഹിതനാകുമെന്നാണ് ഇയാൾ പറയുന്നത്. റോഡിയൻ ബുഷ് യുദ്ധത്തിൽ പങ്കെടുത്ത് സിംബാബ്‌വേയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മിഷെക്, 1983 മുതൽക്കാണ് തന്റെ കുടുംബത്തെ അഭിവൃദ്ധിപ്പെടുത്താൻ തുടങ്ങിയത്.

Related Topics

Share this story