Times Kerala

യു എ ഇയിൽ 1508 പേർക്ക് കോവിഡ്

 
യു എ ഇയിൽ 1508 പേർക്ക് കോവിഡ്

അബു ദാബി: യു എ ഇയിൽ 1508 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 27 നു ശേഷം പ്രതിദിന കണക്കുകൾ രണ്ടായിരത്തിന് താഴെയാണ്. രാജ്യത്ത് ഇതുവരെ 5,40,646 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1477 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,20,882 ആയി.

കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 1619 ആയി. 18,145 സജീവ കേസുകൾ നിലവിൽ രാജ്യത്ത് ഉണ്ട്. 2,10,362 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

Related Topics

Share this story