Times Kerala

തളിപ്പറമ്പിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച്‌ അപകടം ; യുവാക്കള്‍ മരിച്ചു

 
തളിപ്പറമ്പിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച്‌ അപകടം ; യുവാക്കള്‍ മരിച്ചു

തളിപ്പറമ്ബ് : തളിപ്പറമ്പിൽ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ കോള്‍മൊട്ടയിലെ ഹിഷാം (18), ജിയാദ് (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ സംഭവം നടന്നത് . കോള്‍മൊട്ടയില്‍ ബാവുപ്പറമ്ബ് റോഡിലായിരുന്നു അപകടം. ബംഗളൂരുവില്‍ ഐ.ടി വിദ്യാര്‍ഥിയാണ് ജിയാദ്.ഹിഷാം കോള്‍മൊട്ടയില്‍ സ്​റ്റീല്‍ കമ്ബനിക്ക് സമീപം കോഴിക്കട നടത്തിവരുകയാണ്. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ജബാറിന്‍െറയും റഷീദയുടേയും മകനാണ് ജിയാദ്.

Related Topics

Share this story