Times Kerala

കോവിഡ് വ്യാപനം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 110 തടവുകാര്‍ക്ക് പരോള്‍

 
കോവിഡ് വ്യാപനം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 110 തടവുകാര്‍ക്ക് പരോള്‍

കണ്ണൂര്‍: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 110 തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു. ജയിലിലെ അന്തേവാസികള്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ജയില്‍ തടവുകാരുടെ അംഗസംഖ്യ ക്രമീകരിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്. രണ്ടു ദിവസങ്ങളിലായി 110 തടവുകാരാണ് പരോളില്‍ ഇറങ്ങിയത്. ചൊവ്വാഴ്‌ച 50 തടവുകാര്‍ കൂടി പുറത്തിറങ്ങും. കൂടാതെ ജയില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധിയും നല്‍കി.

Related Topics

Share this story