Times Kerala

കൊൽക്കത്തയുടെ വരുൺ ചക്രവർത്തിയും സന്ദീപ് വാര്യരും കോവിഡ് മുക്തരായി

 
കൊൽക്കത്തയുടെ വരുൺ ചക്രവർത്തിയും  സന്ദീപ് വാര്യരും കോവിഡ് മുക്തരായി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുൺ ചക്രവർത്തിയും മലയാളി താരം സന്ദീപ് വാര്യരും കോവിഡ് മുക്തരായി. കോവിഡ് നെഗറ്റീവായ ഇരുവരും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ വീടുകളിലേക്ക് മടങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യം കോവിഡ് ബാധിച്ചത് വരുണിനെയും സന്ദീപിനെയുമായിരുന്നു. മറ്റൊരു കൊൽക്കത്ത താരം പ്രസിദ്ധ് കൃഷ്‌ണയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. താരങ്ങളെ രോഗം ബാധിച്ചതിനെത്തുടർന്ന് ഐപിഎൽ നിർത്തിവച്ചിരിക്കുകയാണ്. ഇവരെ കൂടാതെ ചെന്നൈയുടെ ബാലാജി, ഹസി, ഹൈദരാബാദിന്റെ വൃദ്ധിമാൻ സാഹ, ഡൽഹിയുടെ അമിത് മിശ്ര തുടങ്ങിയവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Topics

Share this story