Times Kerala

പ്രശസ്ത സിനിമ നിർമ്മാതാവ് കെ.എസ്.ആര്‍. മൂര്‍ത്തി അന്തരിച്ചു

 
പ്രശസ്ത സിനിമ നിർമ്മാതാവ് കെ.എസ്.ആര്‍. മൂര്‍ത്തി അന്തരിച്ചു

പാലക്കാട്: പ്രശസ്ത നിര്‍മാതാവ് കെ.എസ്.ആര്‍. മൂര്‍ത്തി (85) അന്തരിച്ചു. കോയമ്പത്തൂരിന്​ സമീപം പോത്തനൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പാലക്കാട് കുരിക്കല്‍പാടം സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകനാണ്. പ്രശസ്ത സംവിധായകന്‍ കെ.എസ്​. സേതുമാധവന്റെ അനുജനാണ്.കന്യാകുമാരി, ഇന്‍ക്വിലാബ് സിന്ദാബാദ്, ഓര്‍മകള്‍ മരിക്കുമോ, പണി തീരാത്ത വീട്, അഴകുള്ള സലീന, ജീവിതനൗക തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ചയാളാണ് മൂർത്തി.

Related Topics

Share this story