Times Kerala

ഡെന്നിസ് ജോസഫ് എഴുത്തിൽ വിസ്മയം തീർത്ത വ്യക്തി; മുഖ്യമന്ത്രി

 
ഡെന്നിസ് ജോസഫ് എഴുത്തിൽ വിസ്മയം തീർത്ത വ്യക്തി; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ മരണത്തിൽ അനുശോചനം രക്ഷപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.ഡെന്നിസ് ജോസഫ് എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയായിരുന്നു എന്നാണു മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പ്…

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.
ജനപ്രിയ സിനിമകളുടെ ശിൽപി ആയിരുന്നു ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തിൽ വിസ്മയം തീർത്ത വ്യക്തിയായിരുന്നു.
ചലച്ചിത്ര കലയെ ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തിൽ നിന്നും ഉണ്ടായത്.
ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Related Topics

Share this story