Times Kerala

പാളയം മാര്‍ക്കറ്റില്‍ നിന്നും മാസ്ക് ധരിക്കാതെ നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ആരാധകർ വിമർശിച്ചതോടെ ചിത്രങ്ങൾ പിൻവലിച്ച് താരം

 
പാളയം മാര്‍ക്കറ്റില്‍ നിന്നും മാസ്ക് ധരിക്കാതെ നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ആരാധകർ വിമർശിച്ചതോടെ ചിത്രങ്ങൾ പിൻവലിച്ച് താരം

കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ നിന്നും എടുത്ത നടി അനുശ്രയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ് . കൈകൊണ്ട് നെയ്ത പരുത്തി തുണികള്‍ ഉണ്ടാക്കുന്ന പാളയം മാര്‍ക്കെറ്റിന് നന്ദി രൂപേണ സമര്‍പ്പിക്കുന്നതാണ് തന്റെ ഫോട്ടോ ഷൂട്ട് എന്നാണ് അനുശ്രി പങ്കുവച്ച കുറിപ്പിൽ പറയുന്നത്. അതേസമയം, മാസ്‌ക് ഇല്ലാതെ മാർക്കറ്റിൽ നിന്നുള്ള ചിത്രങ്ങള്‍ക്കെതിരെ ആരാധകർ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് മാസ്‌ക് വെക്കൂ എന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മാസ്‌ക് ഇട്ട് നില്‍ക്കുന്ന ആൾ കൂട്ടത്തിനിടയില്‍ മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നതിനോട് പലരും കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്.പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വെക്കണം എന്ന് സ്‌നേഹത്തോടെയും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Related Topics

Share this story