Times Kerala

“ഇതാണ് ഒറിജിനൽ അയൺ മാൻ “; 1000 അടിയോളം ഉയർന്നുപൊങ്ങി പറക്കാൻ സഹായിക്കുന്ന ലോകത്തിലെ ആദ്യത്തെ ജെറ്റ് സ്യുട് വികസിപ്പിച്ച് മുൻ നാവിക സേനാംഗം- വീഡിയോ കാണാം

 
“ഇതാണ് ഒറിജിനൽ അയൺ മാൻ “; 1000 അടിയോളം ഉയർന്നുപൊങ്ങി പറക്കാൻ സഹായിക്കുന്ന ലോകത്തിലെ ആദ്യത്തെ ജെറ്റ് സ്യുട് വികസിപ്പിച്ച് മുൻ നാവിക സേനാംഗം- വീഡിയോ കാണാം

പക്ഷികളെയും ഹോളിവുഡ് സിനിമകളിൽ കാണുന്ന പറക്കുന്ന സൂപ്പർഹീറോകളെയും അനുകരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഈ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് മുൻ നാവിക സേനാംഗമായ റിച്ചാഡ് ബ്രൗണിങ്. പറക്കാനുള്ള അദ്ദേഹത്തിൻറെ ആഗ്രഹവും ഏറെ നാളത്തെ പരീക്ഷണവുമാണ് ഇത് സാധ്യമാക്കിയത്. 1000 കുതിരശക്തിയുള്ള രണ്ടു ജെറ്റുകൾ ഇരുകൈകളിലുമായി ഘടിപ്പിച്ച് പുറകിൽ ഒരെഞ്ചിനും തൂക്കിയിട്ടാണ് പറക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ 1000 അടി മുകളിലേയ്ക്ക് ഇതിന്റെ സഹായത്താൽ ഒരാൾക്ക് ഉയർന്നുപൊങ്ങാനാകും. നാവികസേനയുടെ ഒരു ബോട്ടിൽ നിന്നും പറന്നുയർന്ന് എച്ച് എം എസ് ടാമർ എന്ന കപ്പലിലേക്ക് ചെന്നിറങ്ങുന്നത് കണ്ടാൽ അദ്ദേഹത്തിൻറെ കണ്ടുപിടിത്തത്തിന് വ്യാപ്തി നമുക്കറിയാൻ സാധിക്കും. 33 രാജ്യങ്ങളിൽ 115 പരിപാടികളിൽ ഇദ്ദേഹം തന്റെ കണ്ടുപിടിത്തം വിശദീകരിച്ചിട്ടുണ്ട്. ” ഗ്രാവിറ്റി ഇൻഡസ്ട്രീസ് ” എന്ന കമ്പനിയുടെ ഉടമയായ റിച്ചാഡ്, ടെസ്ല കാർ ഉടമ എലോൺ മസ്കിനെയും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെയും ഇതിന്റെ വിപണനത്തിനായി സമീപിച്ചിട്ടുണ്ട്. ശരാശരി വലിപ്പമുള്ള രണ്ടു സ്യുട്കേസിൽ കൊള്ളിക്കാവുന്നതാണ് ഈ ഉപകരണം. ഇതിന്റെ സാധ്യതയെ ഉപയോഗിക്കാനായി നൂതന ആശയങ്ങൾ വികസിപ്പിക്കുന്ന ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള സൈനിക ശക്തികൾ.

Related Topics

Share this story