Times Kerala

330 അടി ഉയരത്തിൽ തകർന്ന ഗ്ളാസ് പാലത്തിൽ ജീവൻ മുറുകെ പിടിച്ചൊരാൾ ! പാലം തകർന്നത് അതിശക്തമായ കാറ്റിനെത്തുടർന്ന്

 
330 അടി ഉയരത്തിൽ തകർന്ന ഗ്ളാസ് പാലത്തിൽ ജീവൻ മുറുകെ പിടിച്ചൊരാൾ ! പാലം തകർന്നത് അതിശക്തമായ കാറ്റിനെത്തുടർന്ന്

ചൈനയിലെ ലോംഗ്ജിംഗ് നഗരത്തിലെ പിയാൻ പർവ്വതത്തിലുള്ള ഗ്ളാസ്സുകൊണ്ട് നിർമ്മിച്ച പാലം തകർന്നതിനെത്തുടർന്ന് ഒരാൾ പാലത്തിൽ കുടുങ്ങിയത് ഏവരെയും നടുക്കുന്ന കാഴ്ചയായി. മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിൽ അതിശക്തമായി അടിച്ച കാറ്റാണ് 330 അടി ഉയരത്തിലുള്ള പാലം തകരാൻ കാരണമായത്. പാലത്തിലൂടെ നടന്നുപോകാനായി സ്ഥാപിച്ചിട്ടുണ്ടായിരുന്ന ഗ്ളാസ് പാനലുകൾ കാറ്റിൽ പറന്നുപോയതിനാൽ അയാൾ പാലത്തിനുനടുവിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് ഇയ്യാളെ രക്ഷിച്ചത്. അപകട സമയത്തു നേരിട്ട നടുക്കം മാറ്റാൻ കൗൺസിലിങ് നൽകാനായി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story