Times Kerala

ട്രോളും ഡിസ്‌ലൈക്കും വാരിക്കൂട്ടുന്നു.! ആര്യ ദയാലിന്‍റെ ​ഗാനത്തിനെതിരെ സോഷ്യൽ മീഡിയ

 
ട്രോളും ഡിസ്‌ലൈക്കും വാരിക്കൂട്ടുന്നു.! ആര്യ ദയാലിന്‍റെ ​ഗാനത്തിനെതിരെ സോഷ്യൽ മീഡിയ

കൊച്ചി: ഗായിക ആര്യ ദയാലിന്‍റെ പുതിയ കവർ സോങ്ങിന് ട്രോളിന്റെയും ഡിസ്‌ലൈക്കിന്റെയും പെരുമഴ. ആര്യയും സുഹൃത്ത് സാജനും ചേർന്ന് പുറത്തിറക്കിയ ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊള്ളുതേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്‍റെ കവർ വേർഷനാണ് യൂട്യൂബിൽ ഡിസ്‌ലൈക്ക് വാങ്ങികൂട്ടിയത്. അതേസമയം, വിമർ‌ശനങ്ങളെ തുടർന്ന് ഇതൊരു കവർ‌ ഗാനമല്ലെന്നും ‘ജാം സെഷൻ’ ആയിരുന്നുവെന്നും വിശദീകരണവുമായി ആര്യ രംഗത്ത് എത്തി.’സഖാവ്’ എന്ന കവിതയുടെ ആലാപനത്തിലൂടെ സംഗീത പ്രേമികളെയാകെ കയ്യിലെടുത്ത ഗായികയാണ് കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ.

Related Topics

Share this story