Times Kerala

യു പിയിൽ നാലോ മാസങ്ങള്‍ക്കകം  എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം ;അലഹബാദ് ഹൈക്കോടതി

 
യു പിയിൽ നാലോ മാസങ്ങള്‍ക്കകം  എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം ;അലഹബാദ് ഹൈക്കോടതി

പ്രയാഗ് രാജ്: യു പിയിൽ മൂന്നോ നാലോ മാസങ്ങള്‍ക്കകം  എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്  അലഹബാദ് ഹൈക്കോടതി.

ടെന്‍ഡറിലൂടെ വാക്‌സിന്‍ ലഭ്യമാക്കുന്നത് ദീര്‍ഘകാലമെടുക്കുന്ന പ്രക്രിയയാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ പുതിയ  നിര്‍ദേശം.

വാക്‌സിനുകളുടെ വിതരണം ഉറപ്പാക്കാന്‍ സത്വര നടപടിയെടുക്കണമെന്നും കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ അറിയിച്ചു .  എങ്കില്‍ മാത്രമേ യുപിയിലെ മുഴുവന്‍ ജനതയ്ക്കും മൂന്നോ നാലോ മാസത്തിനുള്ളില്‍ വാക്‌സിന്‍ ഡോസ് സ്വീകരിക്കാനാവൂയെന്നും   കോടതി വ്യക്‌തമാക്കി .

Related Topics

Share this story