Times Kerala

കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കില്‍ പോലും പരിഭവമേതുമില്ല, എന്നിലെ അവസാന തുടിപ്പ് വരെയും ഞാന്‍ പൊരുതും; കാന്‍സറിനോട് പടവെട്ടിയ ജീവിതം; കുറിപ്പ്

 
കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കില്‍ പോലും പരിഭവമേതുമില്ല, എന്നിലെ അവസാന തുടിപ്പ് വരെയും ഞാന്‍ പൊരുതും; കാന്‍സറിനോട് പടവെട്ടിയ ജീവിതം; കുറിപ്പ്

കാന്‍സര്‍ അതിജീവനത്തെ കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശിവകുമാര്‍ തണിയത്ത്. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തിലൂടെയാണ് ഇപ്പോഴത്തെ യാത്രയെന്നാണ് കേരള അതിജീവന കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്‌സ് ഗ്രൂപ്പിൽ അദ്ദേഹം പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം,

ജീവിതത്തിനും മരണത്തിനിടയിലുള്ള നൂല്‍ പാലത്തിലൂടെയാണ് ഇപ്പോഴത്തെ യാത്രകള്‍ ..

വിധിക്ക് വിട്ടുകൊടുക്കാതെ എനിക്ക് ചുറ്റും സ്‌നേഹത്തിന്റെ മതിലുകള്‍ തീര്‍ത്തുകൊണ്ട് എന്നെ സംരഷിക്കാന്‍ കഷ്ട്ടപെടുന്ന പ്രിയപെട്ടവര്‍

പ്രതിസന്ധി ഏത് തന്നെ ആയാലും

തരണം ചെയ്തു മുന്നോട്ടു പോകുവാനുള്ള വഴിയൊരുക്കുകയാണ് എന്നെ സ്‌നേഹിക്കുന്നവര്‍

തെല്ലുപോലും പതറാതെ ലക്ഷ്യ സ്ഥാനത്തേക്ക്

എത്താനായി ഞാനും പരിശ്രെമിക്കും….

ആരും ഒരിക്കലും മുഴുവന്‍ മാര്‍ക്കും നേടരുതെന്ന് ആഗ്രഹിച്ചകൊണ്ട് ചോദ്യം നല്‍കുന്നൊരു അദ്ധ്യാപകനെ പോലെയാണ് ജീവിതം

ജനനത്തിനും മരണത്തിനും ഇടയിലുള്ള കുറച്ചു സമയമാണ് നമുക്ക് ഉള്ളത്

അതില്‍ ആരെല്ലാം നമുക്ക് താങ്ങാവുമെന്നതും തണലാകുമെന്നതും സ്വയം അനുഭവിച്ചറിയേണ്ടിയിരിക്കുന്നു

ഇതിനെല്ലാം വിധിയെന്ന ഒരു ഓമനപേരും

എല്ലാവരും പറയുന്നത് പോലെ വിധിയെ പഴിച്ചുകൊണ്ട് ജീവിതം ഹോമിക്കുവാന്‍ ഞാന്‍ ഇല്ല

കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കില്‍ പോലും പരിഭവമേതുമില്ല

എന്നിലെ അവസാന തുടിപ്പ് വരെയും ഞാന്‍ പൊരുതും

ഒരു മെഴുകുതിരി പോലെ എന്റെ ജീവിതം എരിഞ്ഞടങ്ങിയാലും എന്റെ നെഞ്ചിലെ തീ അണയാതെ ഞാന്‍ കാത്തുവെക്കും

കഠിനമായ വേദനയിലും പ്രതിസന്ധികളിലും ആരുടെ മുന്‍പിലും പുഞ്ചിരിച്ചു നില്‍ക്കാന്‍

കഴിയുന്നതാണ് ഇന്നെന്റെ വിജയം
ഈയൊരാവസ്ഥയിലും എന്നെ ചേര്‍ത്തു പിടിച്ചവര്‍ക്കായി എന്നിലെ പുഞ്ചിരി ഞാന്‍ മായാതെ സൂക്ഷിക്കുംകാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കില്‍ പോലും പരിഭവമേതുമില്ല, എന്നിലെ അവസാന തുടിപ്പ് വരെയും ഞാന്‍ പൊരുതും; കാന്‍സറിനോട് പടവെട്ടിയ ജീവിതം; കുറിപ്പ്

ധൈര്യം ആവശ്യത്തില്‍ അധികമുണ്ട് ധൈര്യം ഉള്ളതുകൊണ്ട് മാത്രം ഒരു പോരാളിയും വിജയിച്ചിട്ടില്ല…

വിജയം കൈവരിക്കാനായി എന്റെ പ്രിയപ്പെട്ടവരും അവരുടെ പ്രാര്‍ത്ഥനകളും എന്റെ കൂടെ വേണം….

തോല്‍വി ഉറപ്പിച്ചവരും ആത്മധൈര്യം കൊണ്ട് ഉ ജീവിതം..

പൊരുതി തന്നേ നേടിയിട്ടേയുള്ളൂ …!!

ഇനി മറച്ചായാലും തോറ്റുപോയവരുടെ കൂട്ടത്തില്‍ എഴുതി ചേര്‍ക്കാനൊരു

പേരയായി ഞാന്‍ അവശേഷിച്ചാലും

അപ്പോഴും അഭിമാനത്തോടെ പറയാം പൊരുതി തോറ്റതാണെന്നു..

Related Topics

Share this story