Times Kerala

കൊവിഡ് 19; കൈത്താങ്ങായി കോഹ്ലിയും അനുഷ്‌കയും

 
കൊവിഡ് 19; കൈത്താങ്ങായി കോഹ്ലിയും അനുഷ്‌കയും

കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ തങ്ങളാല്‍ കഴിയുന്ന സഹായങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്കയും. കൊവിഡ് പ്രതിരോധത്തിനായി വിരാട് കോലിയും അനുഷ്‌കയും ചേര്‍ന്ന് രണ്ട് കോടി രൂപ സംഭാവന നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ഫണ്ടിംഗ് പ്ലാറ്റ്‌ഫോം കേറ്റോ മുഖാന്തരം കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിനായുള്ള പദ്ധതിക്കും വിരുഷ്ക തുടക്കമിട്ടു. ‘ഇന്‍ ദിസ് ടുഗെതെര്‍’ എന്ന ക്യാംപയിനാണ് ഇരുവരും ചേര്‍ന്ന് തുടങ്ങിയത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരങ്ങള്‍ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

Related Topics

Share this story