Times Kerala

ന്യൂസിലന്റുകാരിയായ ഭിന്നലിംഗ കായികതാരം ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ പങ്കെടുക്കും; എതിർപ്പ് പ്രകടിപ്പിച്ച് വനിതാ കായികതാരങ്ങൾ

 
ന്യൂസിലന്റുകാരിയായ ഭിന്നലിംഗ കായികതാരം ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ പങ്കെടുക്കും; എതിർപ്പ് പ്രകടിപ്പിച്ച് വനിതാ കായികതാരങ്ങൾ

ന്യൂസിലൻഡിലെ ഭിന്നലിംഗ ഭാരോദ്വഹന കായികതാരം ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് വനിതാ കായികതാരങ്ങൾ. 43 വയസ്സുള്ള ലോറൽ ഹബാർഡ് ആണ് മത്സരിക്കാൻ പോകുന്നത്. ഇതിനായി ഇന്റർനാഷണൽ വെയ്‌റ്റ്ലിഫ്റ്റിംഗ് ഫെഡറേഷൻ, യോഗ്യതാ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട് . ഇവർ മുൻപ് നടന്ന ഒളിമ്പിക്സിൽ ആൺ വിഭാഗം ഭാരോദ്വഹനത്തിൽ മത്സരിച്ചിട്ടുണ്ട്. 30 വയസ്സിനുശേഷമാണ് ഹബാർഡ് മുഴുവനായും സ്ത്രീയായി മാറിയത്. ഇവർ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നത് ഇതേ വിഭാഗത്തിലെ മറ്റ് മത്സരാർത്ഥികളോട് കാണിക്കുന്ന അന്യായമാണെന്നും ഇതിനെക്കുറിച്ച് പരാതിപ്പെടുമ്പോൾ സ്ത്രീകളെ നിശ്ശബ്ദരാക്കുകയാണെന്നും മുൻ കായിക താരം ട്രേസി ലാംബ്രെച്സ് അഭിപ്രായപ്പെട്ടു. മറ്റ് വനിതാ കായികതാരങ്ങൾ ഈ വിഭാഗത്തിൽ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നുള്ളത് തന്നെ ശരിക്കും നിരാശയാക്കുന്നു എന്നും അവർ പറഞ്ഞു,

Related Topics

Share this story