‘മോദി ഹേ തോ മുന്കിന് ഹേ’; ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യം ഏറ്റു പറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ
വാഷിങ്ടന്‍ : ‘മോദി ഹേ തോ മുന്കിന് ഹേ’; ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യം ഏറ്റു പറഞ്ഞ്, ഇന്ത്യ – യുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദി ഹേ തോ മുന്കിന് ഹേ’ (മോദിയുണ്ടെങ്കില്‍ സാധ്യമാണ്) ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള സുവര്‍ണാവസരമാണ് മോഡി വീണ്ടും അധികാരത്തില്‍ വന്നതോടെ കൈവന്നിരിക്കുന്നതെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലെത്തിയതായും പോംപെയോ പറഞ്ഞു.ഈ മാസാവസാനം പോംപെയോ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.