Times Kerala

നടി ആൻഡ്രിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

 
നടി ആൻഡ്രിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടി ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച തനിക്ക് കോവിഡ് പോസിറ്റിവ് ആയെന്നും ഇപ്പോഴും വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും ആൻഡ്രിയ തന്നെയാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. കീബോർഡ് വായിച്ചുകൊണ്ട് പാട്ട് പാടുന്ന ഒരു വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

“പ്രിയപെട്ടവരെ, കഴിഞ്ഞ ആഴ്ച എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നെ പരിചരിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഞാൻ ഇപ്പോഴും ക്വാറന്റൈനിൽ തുടരുകയാണ്. പക്ഷെ വേഗം തന്നെ സുഖം പ്രാപിക്കുന്നതായിരിക്കും.  ഒരു ഭാഗത്ത് ഈ രോഗവും മറു ഭാഗത്ത് നമ്മുടെ രാജ്യം ഇങ്ങനെ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ എനിക്കറിയില്ല ഈ സമയത്ത് എന്താണ് പോസ്റ്റ് ചെയ്യേണ്ടതെന്ന്. എല്ലായ്പ്പോഴും പോലെ എനിക്കറിയില്ല എന്ത് പറയണമെന്ന്, ഞാൻ എന്റെ ഹൃദയത്തിൽ നിന്നും പാടുന്നു, അതിൽ എല്ലാം പറയുന്നുവെന്ന വിശ്വാസത്തിൽ. എല്ലാവരും സുരക്ഷിതരായിരിക്കൂ, ഈ സമയവും നമ്മൾ കടന്നു പോകും” ആൻഡ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Related Topics

Share this story