Times Kerala

പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം കുട്ടികൾ കൂടി; കൂടുതൽ കുട്ടികൾ ചേർന്നത് അഞ്ചാംക്ലാസിൽ

 
പൊതുവിദ്യാലയങ്ങളിൽ 1.63 ലക്ഷം കുട്ടികൾ കൂടി; കൂടുതൽ കുട്ടികൾ ചേർന്നത് അഞ്ചാംക്ലാസിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ഒന്നാംതരം മുതല്‍ പത്താംതരം വരെയുള്ള ക്ലാസ്സുകളില്‍ ആറാംപ്രവൃത്തിദിനം പിന്നിട്ടപ്പോള്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണം 1.63 ലക്ഷമായി ഉയര്‍ന്നു. അഞ്ചാംക്ലാസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത്. 44,636 കുട്ടികളാണ് അഞ്ചാംക്ലാസില്‍ പുതിയതായെത്തിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 4.93 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ പുതിയതായി ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം 1.85 ലക്ഷം കുട്ടികള്‍ അധികമെത്തിയിരുന്നു. അതെസമയം അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 38,000 കുട്ടികളുടെ കുറവുണ്ടായി. മുന്‍വര്‍ഷങ്ങളില്‍ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും അഞ്ച്, എട്ട് ക്ലാസ്സുകളിലേക്ക് മാത്രമായിരുന്നു കൂടുമാറ്റമെങ്കില്‍ ഇത്തവണയത് എല്ലാ ക്ലാസ്സുകളിലും സംഭവിക്കുന്നുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആകെ 11.69 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്. എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്.

Related Topics

Share this story