Times Kerala

പ്രശസ്തമായ ക്ലോക്ക് മക്കയില്‍ നിശ്ചലമായി

 
പ്രശസ്തമായ ക്ലോക്ക് മക്കയില്‍ നിശ്ചലമായി

ജിദ്ദ: പ്രശസ്തമായ ക്ലോക്ക് മക്കയില്‍ നിശ്ചലമായി. സാങ്കേതിക തകരാര്‍ മൂലം വൈദ്യുതി മുടങ്ങിയതാണ് കാരണമെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം 6.30 നാണ് സംഭവം.ചരിത്ര പ്രസിദ്ധമായ ലണ്ടനിലെ ബിഗ് ബെന്‍ ക്ലോക്കിനേക്കാള്‍ ആറിരട്ടി വ്യാസമുള്ള ക്ലോക്ക് ടവറാണിത്.

യുഎയിലെ ഖലീഫാ ടവറിന്​ തൊട്ടു പിന്നിലായി ലോകത്തെ ഏറ്റവും പൊക്കം കൂടിയ രണ്ടാമത്തെ കെട്ടിടമാണ് 662 മീറ്റര്‍ ഉയരമുള്ള മക്കയിലെ ഘടികാര ഗോപുരം (മക്ക റോയല്‍ ക്ലോക്ക് ടവര്‍). ലോകത്തെ ഏറ്റവും കൂടുതല്‍ തറവിസ്തീര്‍ണമുള്ള (15 ലക്ഷം ചതുരശ്ര മീറ്റര്‍) കെട്ടിട സമുച്ചയവുമാണിത്.

Related Topics

Share this story