Times Kerala

ഒമാനില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് ശനിയാഴ്ച മുതല്‍ സെലക്ടീവ് ടാക്സ് പ്രാബല്യത്തില്‍ വരും

 
ഒമാനില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് ശനിയാഴ്ച മുതല്‍ സെലക്ടീവ് ടാക്സ് പ്രാബല്യത്തില്‍ വരും

ഒമാനില്‍, ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് ശനിയാഴ്ച മുതല്‍ സെലക്ടീവ് ടാക്സ് പ്രാബല്യത്തില്‍ വരും. സിഗരറ്റ് ഉള്‍പ്പടെ പുകയില ഉല്‍പന്നങ്ങള്‍ക്കും മദ്യത്തിനും പന്നിയിറച്ചിക്കും ഊര്‍ജപാനീയങ്ങള്‍ക്കുമെല്ലാം നൂറ് ശതമാനം അധിക നികുതിയാണ് രാജ്യം ചുമത്തുക.

അഞ്ഞൂറ് ബൈസ വിലയുള്ള ഊര്‍ജ പാനീയങ്ങള്‍ക്ക് ഒരു റിയാലും 1.2 റിയാല്‍ വിലയുള്ള സിഗരറ്റ് പാക്കറ്റിന് 2.4 റിയാലും ശനിയാഴ്ച മുതല്‍ നല്‍കേണ്ടി വരും. ജി.സി.സി രാജ്യങ്ങളുടെ പൊതുതീരുമാനത്തിന്റെ ഭാഗമായാണ് സെലക്ടീവ് ടാക്സ് ഒമാനിലും ഏര്‍പ്പെടുത്തുന്നത്.

ആരോഗ്യത്തിന് ഹാനികരമായ ഉത്‌പന്നങ്ങളുടെയും ആഹാര പദാര്‍ഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനായി 2015ല്‍ റിയാദില്‍ നടന്ന ജി.സി.സി സുപ്രീം കൗണ്‍സിലിെന്റെ 36-ാമത് ഉച്ച കോടിയിലാണ് പുതിയ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ടാക്സ് റിേട്ടണിന് ഒപ്പം നികുതി ബാധ്യതയടക്കുന്നതിനും ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിക്കണം. നികുതിദായകരുടെ രജിസ്ട്രേഷന്‍, ലൈസന്‍സ്, നികുതി റിേട്ടണ്‍ സമര്‍പ്പണം, നികുതിയടക്കല്‍ തുടങ്ങി പ്രവര്‍ത്തനത്തിെന്‍റ എല്ലാ തലങ്ങളിലും ഉപയോഗിക്കാനാകുന്ന രീതിയിലാണ് കമ്ബ്യൂട്ടര്‍ സംവിധാനം തയാറാക്കിയിട്ടുള്ളത്. നിലവില്‍ ഉല്‍പന്നങ്ങള്‍ സ്റ്റോക്കുള്ളവര്‍ പൂഴ്ത്തിവെച്ച ശേഷം ഉയര്‍ന്ന വിലക്ക് വില്‍ക്കാനുള്ള സാധ്യത തടയാനുള്ള നീക്കമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .

Related Topics

Share this story