Times Kerala

സംസ്‌കൃത കോളേജില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്: അഭിമുഖം 14ന്

 
സംസ്‌കൃത കോളേജില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്: അഭിമുഖം 14ന്

തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററിന്റെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂണ്‍ 14 രാവിലെ 11 ന് പ്രിന്‍സിപ്പാലിന്റെ ഓഫീസില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

Related Topics

Share this story