Times Kerala

ഒമാന്‍ തീരത്ത്‌ രണ്ടു എണ്ണ കപ്പലുകള്‍ക്ക് നേരെ ടോര്‍പിഡോ ആക്രമണം

 
ഒമാന്‍ തീരത്ത്‌ രണ്ടു എണ്ണ കപ്പലുകള്‍ക്ക് നേരെ ടോര്‍പിഡോ ആക്രമണം

ഒമാന്‍ തീരത്ത്‌ രണ്ടു എണ്ണ കപ്പലുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ടോര്‍പിഡോ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എന്നാല്‍ സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ സമയോചിതമായി രക്ഷപെടുത്തി. എം.ടി ഫ്രന്റ് ആള്‍ട്ടയര്‍ എന്ന കപ്പലാണ് ആ ക്രമിക്കപ്പെട്ടവയിലൊന്ന്. ആക്രമിക്കപ്പെട്ട കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കി അമേരിക്കന്‍ നാവികസേന രംഗത്തുണ്ട്.ഇതേസമയം, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന സൂചന ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് അറിഞ്ഞിട്ടില്ല .

Related Topics

Share this story