Times Kerala

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം; ബില്ല് ഉടന്‍ പാര്‍ല്ലമെന്റില്‍

 
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം; ബില്ല് ഉടന്‍ പാര്‍ല്ലമെന്റില്‍

ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികളെ മിനിമം വേതന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ഉടന്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരും. നിലവില്‍ ചില തൊഴില്‍ മേഖലകള്‍ മാത്രമാണ് മിനിമം വേതനത്തിന്റെ പരിധിയില്‍ വരുന്നത്.

കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടതായാണു റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മല സീതാരാമന്‍, തൊഴില്‍ മന്ത്രി, വ്യാപാര, റെയില്‍ മന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രസവ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍, മിനിമം വേജ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, നൈപുണ്യ വികസന പരിശീലനം എന്നിവ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം ബില്ല് വിഭാവനം ചെയ്യുന്നത്. വീട്ടുജോലി, നിര്‍മാണ തൊഴില്‍, കര്‍ഷകര്‍, കലാകാരന്‍മാര്‍, കച്ചവടക്കാര്‍ എന്നിവ ഉള്‍പ്പെടുന്ന അനൗദ്യോഗിക വിഭാഗങ്ങളെ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.

പാര്‍ലമെന്റിന്റെ അടുത്ത സെഷനില്‍ തന്നെ ബില്ല് അവതരിപ്പിച്ചേക്കും. പുതിയ തൊഴില്‍ നിയമം സംബന്ധിച്ച് പ്രധാനപ്പെട്ട എല്ലാ തൊഴിലാളി യൂണിയന്‍ നേതൃതങ്ങളുമായും ചര്‍ച്ച നടത്തിയതായി തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വര്‍ അറിയിച്ചു.

Related Topics

Share this story