Times Kerala

കോവിഡ് വ്യാപനം; ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

 
കോവിഡ് വ്യാപനം; ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ മാസം നടക്കേണ്ടിയിരുന്ന ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ മേയ് സെഷൻ പരീക്ഷ മാറ്റിവെച്ചു. മേയ് 24 മുതൽ 28 വരെ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. മേയ് സെഷൻ പരീക്ഷയിലേക്കുള്ള രജിസ്ട്രേഷൻ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

Related Topics

Share this story