Times Kerala

11 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് മഹേഷ് ബാബു -ത്രിവിക്രം ശ്രീനിവാസൻ ;ചിത്രം അടുത്ത വർഷം പുറത്തിറങ്ങും

 
11 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് മഹേഷ് ബാബു -ത്രിവിക്രം ശ്രീനിവാസൻ ;ചിത്രം അടുത്ത വർഷം പുറത്തിറങ്ങും

അയ്യപ്പനും കോശിയും തെലുങ്കിൽ കഥയൊരുക്കുന്ന സംവിധായകൻ ത്രിവിക്രം ശ്രീനിവാസും തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവും 11 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. എസ്എസ്എംബി 28 എന്ന താൽകാലിക പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.അടുത്ത വർഷാരംഭത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ഹാരിക&ഹാസൈൻ ക്രീയേഷന്സിന്റെ ബാനറിൽ എസ് രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്.’സർക്കാറു വാരി പാട്ട’എന്ന ചിത്രത്തിലാണ് ഇപ്പോൾ മഹേഷ് ബാബു അഭിനയിച്ചുക്കൊണ്ടിരിക്കുന്നത് .

 

Related Topics

Share this story