Times Kerala

ഭീതിയിൽ ലോകം.!! 21 ടൺ ഭാരമുള്ള ചൈനയുടെ റോക്കറ്റ് നിയന്ത്രണം വിട്ട് ഭൂമിക്കുനേരെ പാഞ്ഞടുക്കുന്ന; ജനവാസമുള്ളിടത്തു പതിച്ചേക്കാമെന്നു റിപ്പോർട്ട്

 
ഭീതിയിൽ ലോകം.!! 21 ടൺ ഭാരമുള്ള ചൈനയുടെ റോക്കറ്റ് നിയന്ത്രണം വിട്ട് ഭൂമിക്കുനേരെ പാഞ്ഞടുക്കുന്ന; ജനവാസമുള്ളിടത്തു പതിച്ചേക്കാമെന്നു റിപ്പോർട്ട്

ചൈന വിക്ഷേപിച്ച 21 ടൺ ഭാരമുള്ള റോക്കറ്റ് നിയന്ത്രണം വിട്ട് ഭൂമിക്കുനേരെ സഞ്ചരിക്കുന്നുണ്ടെന്നും അത് ജനവാസമുള്ളിടത്തു പതിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി വിദഗ്ധ സംഘം. വ്യാഴാഴ്ച വിക്ഷേപിച്ച ചൈനയുടെ “ലോങ്ങ് മാർച്ച് 5b” റോക്കറ്റ് ഏതാനും ദിവസങ്ങൾക്കകം ഭൂമിയിൽ വന്നു പതിച്ചേക്കും. ന്യൂയോർക്ക്, മാഡ്രിഡ്, ബീജിംഗ് എന്നിവയിൽ നിന്ന് അല്പം വടക്കായും, ചിലി, ന്യൂസിലാന്റിലെ വെല്ലിംഗ്ടൺ എന്നിവിടങ്ങളിൽ നിന്ന് കുറച്ച് ദൂരം തെക്കായുമാണ് റോക്കറ്റിന്റെ ദിശയിപ്പോഴുള്ളത് എന്നാണ് ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്ഡൊവൽ സ്പേസ് ന്യൂസിനോട് പറഞ്ഞത്‌. ഈയൊരു ദൂരപരിധിയിൽ കടലിലോ ജനവാസമുള്ളതോ ഇല്ലാത്തതോ ആയ ഇടങ്ങളിലോ ഇത് വന്ന് പതിക്കാം. ഭൂമിയിലെത്തുന്നതിനു മുൻപായി അന്തരീക്ഷത്തിൽവച്ചുതന്നെ കത്തിപ്പോകാനും സാധ്യതയുണ്ട്. 100 അടി നീളമുള്ള ഈ റോക്കറ്റ് ഇപ്പോൾ സെക്കൻഡിൽ 6.5 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

Related Topics

Share this story