Times Kerala

തൃപ്പൂണിത്തറയിൽ ബിജെപി നേതൃത്വത്തിന്റെ  വോട്ട് യുഡിഎഫിന് കിട്ടി; കെ.എസ് രാധാകൃഷ്ണൻ

 
തൃപ്പൂണിത്തറയിൽ ബിജെപി നേതൃത്വത്തിന്റെ  വോട്ട് യുഡിഎഫിന് കിട്ടി; കെ.എസ് രാധാകൃഷ്ണൻ

തൃപ്പൂണിത്തുറ: ബിജെപി നേതൃത്വത്തിന്റെ വോട്ടുചോർച്ചയിൽ നേതൃത്വത്തെ പ്രതികൂട്ടിലാക്കി കെ.എസ് രാധാകൃഷ്ണൻ.

ഗൗരവമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ് വ്യക്‌തമാക്കി . തൃപ്പൂണിത്തുറയിൽ ബിജെപി നേതൃത്വത്തിന്റെ  വോട്ട് യുഡിഎഫിന് കിട്ടിയെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി .

തൃപ്പൂണിത്തറയിൽ കിട്ടിയ വോട്ടുകൾ താൻ തെണ്ടിപെറുക്കി ഉണ്ടാക്കിയതാണെന്നും വോട്ട് ചോർച്ചയിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അന്വേഷണം വേണമെന്നും അദ്ദേഹം  തുറന്നടിച്ചു.

നേതൃമാറ്റത്തിൽ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story