Times Kerala

ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയർ പാരോഡോൻടാക്സ് അവതരിപ്പിച്ച് ഗം കെയറിലേക്കും കടന്നു

 
ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയർ പാരോഡോൻടാക്സ് അവതരിപ്പിച്ച് ഗം കെയറിലേക്കും കടന്നു

കൺസ്യൂമർ ഹെൽത്ത്കെയർ രംഗത്തെ മുൻനിര കമ്പനികളിൽ ഒന്നായ ജിഎസ്കെ കൺസ്യൂമർ ഹെൽത്ത് കെയർ ഇന്ത്യയിൽ പാരോഡോൺടാക്സ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. മോണ സംരക്ഷണത്തിനായി വികസിപ്പിച്ചിരിക്കുന്ന ടൂത്ത്പേസ്റ്റ്, ഓറൽ ഹെൽത്ത്കെയർ പോർട്ട്ഫോളിയോയിലെ കമ്പനിയുടെ ഏറ്റവും പുതിയ ഉൽപ്പന്നമാണ്. ഇതിലൂടെ മോണകൾക്കുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് സമ്പൂർണ്ണ സംരക്ഷണം നൽകാൻ ഇതിന് സാധിക്കുന്നു. മോണയുമായി ബന്ധപ്പെട്ട രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ജിഎസ്കെയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ ഇന്നൊവേഷൻ. ശ്രദ്ധ ആവശ്യമായ മേഖലകളിലെല്ലാം കമ്പനിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കുക എന്ന വിഷൻ ഊട്ടിയുറപ്പിക്കുന്നതുമാണ് ഈ പുതിയ ഉൽപ്പന്നം. ഇങ്ങനെ ചെയ്യുന്നതിലൂടെ ആളുകളെ കൂടുതൽ കാര്യങ്ങൾ ചെയ്യാനും ബെറ്റർ എന്ന ഫീൽ ജനിപ്പിക്കാനും കൂടുതൽ കാലം ജീവിക്കാനും സഹായിക്കുന്നു.

ഇന്ന് ഇന്ത്യയിലെ മുതിർന്നവരിൽ നാലിൽ ഒരാൾക്ക് മോണ രോഗങ്ങളുണ്ട്. ഇത് ഉണ്ടെന്ന് പലർക്കും അറിയുക പോലുമില്ല. ഈ സാഹചര്യത്തിലാണ് സ്പെഷ്യലൈസ്ഡ് ഗം കെയർ നൽകുന്ന ടൂത്ത്പേസ്റ്റിന്‍റെ പ്രസക്തി. പാരോഡോൻടെക്സ് എല്ലാ ദിവസവും ഉപയോഗിക്കാവുന്ന ഫ്ളുവോറൈഡ് ടൂത്ത്പേസ്റ്റാണ്. മോണയിലെ പ്രശ്നങ്ങളുടെ പ്രധാന കാരണമായ പ്ലേക്ക് നീക്കം ചെയ്യുന്നതിൽ ഇത് നാലിരട്ടി കൂടുതൽ ഫലപ്രദമാണെന്ന് ക്ലിനിക്കലി തെളിയിച്ചിട്ടുള്ളതാണ്. ഇതിൽ 67% മിനറൽ സോൾട്ട്സ് അടങ്ങിയിരിക്കുന്നതിനാൽ ഇത് പല്ലിലും മോണയിലും പ്ലേക്ക് ബാക്റ്റീരിയ ഉണ്ടാകുന്നത് തടയുന്നു. ലോകത്തെല്ലായിടത്തും, ഈ ഉൽപ്പന്നം ജീവിത നിലവാരത്തിൽ ഗണ്യമായ മെച്ചപ്പെടുത്തൽ വരുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും മോണയുമായി ബന്ധപ്പെട്ട രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക്. പല്ലുകൾക്ക് ബലം നൽകാനും ദുർഗന്ധം ഇല്ലാതാക്കാനുമായി ഇത് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്.

ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകളാണ് മോണനീര്, ബ്ലീഡിംഗ് പോലുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നത്. ഇതേക്കുറിച്ച് സംസാരിക്കാൻ പോലും പലർക്കും മടിയാണ്. ഈ വിഭാഗത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്ക് സഹായകരമായ തരത്തിലുള്ള ഉൽപ്പന്നങ്ങളോ കമ്പനികളോ നിലവിലില്ല. ആവശ്യാനുസരണം പരിഹാരങ്ങൾ കൊണ്ടു വരുന്ന കമ്പനികളിൽ ഒന്നെന്ന നിലയിലാണ് ഞങ്ങൾ പാരോഡോൻടാക്സ് അവതരിപ്പിക്കുന്നത്. ആഗോള തലത്തിൽ തന്നെ സ്വീകാര്യതയുള്ള ഗം കെയർ ബ്രാൻഡ് എന്ന നിലയിൽ, ഇന്ത്യയിൽ വലിയ അലയൊലികൾ ഉണ്ടാക്കാനും ഉപഭോക്തൃ പ്രീതി നേടിയെടുക്കാനും പാരോഡോൻടാക്സിന് കഴിയുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയർ, ഓറൽ ഹെൽത്ത്, ഏരിയാ മാർക്കറ്റിംഗ് ഡയറക്ടർ, അനുരിതാ ചോപ്ര പറഞ്ഞു.

പാരോഡോൻടാക്സ് രണ്ട് പതിപ്പുകളിൽ ലഭ്യമാണ്-

  • പാരോഡോൻടാക്സ് അൾട്രാ ക്ലീൻ – മോണകളെ ആരോഗ്യത്തോടും പല്ലുകളെ ബലത്തോടെയും നിലനിർത്താൻ പ്ലേക് ബാക്റ്റീരിയയെ നീക്കം ചെയ്യുന്നു. ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുന്നതിലൂടെ തനതായ രുചിയുള്ള ഈ ഉൽപ്പന്നം വൃത്തിയുള്ള വായും ദുർഗന്ധമില്ലാത്ത ശ്വാസവും നൽകുന്നു.

  • പാരോഡോൻടാക്സ് ഡെയ്‌ലി ഫ്ളുവോറൈഡ്– ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യുന്നതിലൂടെ ഈ ഉൽപ്പന്നം വൃത്തിയുള്ള വായും ദുർഗന്ധമില്ലാത്ത ശ്വാസവും നൽകുന്നതിനൊപ്പം മോണകൾക്ക് സംരക്ഷണവും നൽകുന്നു.

പാരോഡോൻടാക്സ് 75 ഗ്രാം പായ്ക്കിന് 115 രൂപയാണ് വില. ഇത് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും (ആമസോൺ, 1mg, ഫാംഈസി) പ്രമുഖ ഫാർമസികളിലും ഗ്രോസറികളിലും റീട്ടെയിൽ ചെയിനുകളിലും  ലഭിക്കും.

ഇന്ത്യയിൽ ഈ വിഭാഗം കൂടുതൽ പ്രബലമാകുന്നതിൽ ഡെന്‍റൽ വിദഗ്ദ്ധർക്കും കെമിസ്റ്റുകൾക്കും വലിയ പങ്ക് വഹിക്കാനുണ്ട്. അതിനാൽ, ഈ വിഭാഗവുമായി ബന്ധപ്പെട്ട ബോധവത്ക്കരണത്തിനായി കമ്പനി വിദഗ്ദ്ധരുമായി സഹകരിച്ച് പ്രവർത്തിക്കും. ലോഞ്ചിനോട് അനുബന്ധിച്ച് ശക്തമായ മീഡിയാ പ്ലാനും ഉണ്ടാകും.

ജിഎസ്കെയ്ക്ക് ഇന്ത്യയിലുള്ള ഓറൽ ഹെൽത്ത് പോർട്ട്ഫോളിയോ ഈ ലോഞ്ചോടെ കൂടുതൽ ശക്തമാകും. നിലവിൽ ഓറൽ ഹെൽത്ത് പോർട്ട്ഫോളിയോയിൽ ഉള്ളത് സെൻസിറ്റീവ് പല്ലുകൾ ഉള്ളവർക്ക് ഡിസൈൻ ചെയ്തിരിക്കുന്ന സെൻസോഡൈൻ ടൂത്ത്പേസ്റ്റ്, ടൂത്ത്ബ്രഷ് എന്നിവയും ഡെഞ്ച്വർ ധരിക്കുന്നവർക്ക് വേണ്ടിയുള്ള പോളിഡെന്‍റ് അഡ്‍ഹെസീവുമാണ്.

Related Topics

Share this story