Times Kerala

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പിൽ കോവിഡ്

 
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പിൽ കോവിഡ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാമ്പിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നത്തെ ആർ സി ബി – കെ കെ ആർ മത്സരം മാറ്റി വച്ചു. തമിഴ്നാട് താരങ്ങളായ വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സന്ദീപ് വാര്യർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കോൺടാക്ട് ട്രേസിങ് നടത്തുകയും വൈറസിന്റെ ഉറവിടം വരുൺ ചക്രവർത്തിയാണെന്നും കണ്ടെത്തുകയായിരുന്നു.

വയറുവേദനയെ തുടർന്ന് വരുണിനെ ആശുപത്രിയിൽ ചില റെസ്റ്റുകൾക്കായി കൊണ്ട് പോയിരുന്നു.ഈ സമയത്ത് വരുണിന് വൈറസ് ബാധയേറ്റു എന്നാണ് നിഗമനം.

Related Topics

Share this story