Times Kerala

109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷം പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തി

 
109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷം പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തി

സംഗ്രൂര്‍: 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷം പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തി. സംഗ്രൂരിലുള്ള കുഴല്‍ക്കിണറില്‍ വീണ ഫത്തേവീര്‍ സിങ്ങിനെയാണ് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനുശേഷം ഇന്നു രാവിലെ പുറത്തെടുത്തത്. രാവിലെ അഞ്ചരയോടെയാണു കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനിലയുടെ കാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Topics

Share this story