Times Kerala

കൊൽക്കത്ത താരങ്ങളായ സന്ദീപിനും വരുൺ ചക്രവർത്തിക്കും കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് നടക്കാനിരുന്ന ബാംഗ്ലൂർ- കൊൽക്കത്ത മത്സരം മാറ്റി

 
കൊൽക്കത്ത താരങ്ങളായ സന്ദീപിനും വരുൺ ചക്രവർത്തിക്കും കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് നടക്കാനിരുന്ന ബാംഗ്ലൂർ- കൊൽക്കത്ത മത്സരം മാറ്റി

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരം മാറ്റിവെച്ചു. കൊൽക്കത്തയുടെ താരങ്ങളായ മലയാളി താരം സന്ദീപ് വാര്യർക്കും വരുൺ ചക്രവർത്തിക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം മാറ്റിവെച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ സീസൺ ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഐപിഎല്ലിലെ ബയോ ബൈബിളിലെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇരു ടീമുകളും ഐപിഎൽ ഔദ്യോഗിക ആളുകളും ഇതുവരെ ഇതിൽ പ്രതികരിച്ചിട്ടില്ല. ഇന്ന് വൈകീട്ട് 7.30നാണ് മത്സരം നടക്കാനിരുന്നത്.

Related Topics

Share this story