Times Kerala

ഇന്ത്യയിലെ ആദ്യത്തെ ത്രിഡി പ്രിന്റിങ് വീട് പണിത് മദ്രാസ് ഐ ഐ ടിയിലെ പൂർവ്വ വിദ്യാർത്ഥികൾ ; രാജ്യത്തെ ഭവന നിർമ്മാണത്തിനൊരുത്തമ പരിഹാരം – വീഡിയോ കാണാം

 
ഇന്ത്യയിലെ ആദ്യത്തെ ത്രിഡി പ്രിന്റിങ് വീട് പണിത് മദ്രാസ് ഐ ഐ ടിയിലെ പൂർവ്വ വിദ്യാർത്ഥികൾ ; രാജ്യത്തെ ഭവന നിർമ്മാണത്തിനൊരുത്തമ പരിഹാരം – വീഡിയോ കാണാം

മദ്രാസ് ഐ ഐ ടിയിലെ പൂർവ്വവിദ്യാർത്ഥികൾ തുടങ്ങിയ “ത്വസ്ഥ” കമ്പനി, ഇന്ത്യയിലെ ആദ്യത്തെ ത്രിഡി വീട് നിർമ്മിച്ചു. 600 ചതുരശ്ര അടി വലുപ്പമുള്ള ഈ വീടിന് ഒരു ഹാളും മുറിയും അടുക്കളയുമാണുള്ളത്. നൂതന സാങ്കേതിക വിദ്യയായ ത്രിഡി പ്രിന്റിങ് ഒരു യന്ത്രവത്കൃത നിർമ്മാണ രീതിയാണ്. കമ്പ്യൂട്ടറിൽ നിന്നും നിശ്ചിത അളവുകളുള്ള ത്രിമാന ചിത്രങ്ങൾ ഒരു ത്രിഡി പ്രിന്ററിന്റെ സഹായത്തോടെ നിർമ്മിച്ചെടുക്കുന്നു. പ്രത്യേകമായി തയ്യാറാക്കിയ കുഴമ്പു രൂപത്തിലുള്ള കോൺക്രീറ്റ് മിശ്രിതം മെഷിൻ പ്രിന്ററിന്റെ സഹായത്താൽ നിരവധി അടുക്കുകളായി ഒന്നിനുമുകളിൽ ഒന്നായി ഒഴിച്ചാണ് നിർമ്മിതി. പ്രകൃതി സൗഹാർദ അസംസ്കൃത വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് സാധാരണ വീടുകളേക്കാൾ ചെലവ് കുറഞ്ഞതും നാലോ അഞ്ചോ ദിവസങ്ങൾകൊണ്ട് പെട്ടെന്ന് നിർമ്മിച്ചെടുക്കാവുന്നവയുമാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്തിന് ഈ രീതി ഉപയോഗപ്പെടുത്തി എല്ലാവർക്കും ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കാവുന്നതാണ്. ചെറിയ വീടുകൾ മുതൽ വലിയ വ്യാവസായിക കെട്ടിടങ്ങൾവരെ നിർമ്മിക്കണമെന്നാണ് ലക്ഷ്യമിടുന്നതെന്ന് ത്വസ്ഥ കമ്പനി സി ഇ ഒ അറിയിച്ചു. ശുചിത്വം, ദുരന്ത-സമയ പുനരധിവാസം, സൈനിക നിർമാണങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ സാങ്കേതിക വിദ്യയുപയോഗിക്കാവുന്നതാണ്. ധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ് ഓൺലൈനിൽ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Related Topics

Share this story