Times Kerala

ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്; ശക്തമായ പ്രകടനം കാഴ്ചവച്ചു ജെയ്ക്ക് സി തോമസ്

 
ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവ്; ശക്തമായ പ്രകടനം കാഴ്ചവച്ചു ജെയ്ക്ക് സി തോമസ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയില്‍ നിന്നും മുൻ മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി വീണ്ടും വിജയിച്ചു. എല്‍ഡിഎഫിന്റെ ജെയ്ക്.സി.തോമസിനെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. അതേസമയം, 2016 നെ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടായി. 2016ല്‍ 27092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചതെങ്കില്‍ ഇത്തവണ 8504 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തുന്നത്.

Related Topics

Share this story