നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാക്കിസ്ഥാൻ
ലഹോര്‍: ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാക്കിസ്ഥാൻ. ജൂണ്‍ 13, 14 തീയതികളില്‍ കിര്‍ഗിസ്താനിലെ ബിഷ്കെക്കിലാണ് സമ്മേളനം.
ഫെബ്രുവരി 26 ലെ ബാലകോട്ട് ആക്രമണത്തിനു ശേഷം പാക്കിസ്ഥാന് വ്യോമപാതകള്‍ അടച്ചിരുന്നു. പിന്നീട്, ദക്ഷിണ പാക്കിസ്ഥാനിലൂടെ കടന്നുപോകുന്ന രണ്ട് എണ്ണം മാത്രം തുറന്നു. പാക്കിസ്ഥാനു മുകളിലൂടെ 11 വ്യോമപാതയാണുള്ളത്. ഇതില്‍ രണ്ടെണ്ണമൊഴികയുള്ളവ അടച്ചിട്ടിരിക്കുകയാണ്.