Times Kerala

ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ എ ടീമിന് തോല്‍വി

 
ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ എ ടീമിന് തോല്‍വി

ബംഗളൂരു: ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ എ ടീമിന് തോല്‍വി. സന്ദര്‍ശകരായ ശ്രീലങ്ക ആറ് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ ബാറ്റിങ് പാതി വഴിയില്‍ നില്‍ക്കെ മഴ വില്ലനായെത്തി. ഇതോടെ 46 ഓവറില്‍ 266 റണ്‍സായി ശ്രീലങ്കയുടെ വിജയലക്ഷ്യം വെട്ടിച്ചുരുക്കിയപ്പോള്‍ 43.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക വിജയം സ്വന്തമാക്കി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്.

Related Topics

Share this story