Times Kerala

വിവാഹ സമ്മാനമായി ഒരു ട്രെയിന്‍ തരട്ടേ എന്ന് ഭാര്യവീട്ടുകാര്‍; എന്നാല്‍ ‘ആ’ കാരണത്താല്‍ ഇദ്ദേഹം അത് വേണ്ടെന്ന് പറഞ്ഞു; വീഡിയോ വൈറൽ

 
വിവാഹ സമ്മാനമായി ഒരു ട്രെയിന്‍ തരട്ടേ എന്ന് ഭാര്യവീട്ടുകാര്‍; എന്നാല്‍ ‘ആ’ കാരണത്താല്‍ ഇദ്ദേഹം അത് വേണ്ടെന്ന് പറഞ്ഞു; വീഡിയോ വൈറൽ

വിവാഹത്തോട് അനുബന്ധിച്ച് വരന് വധുവിന്റെ വീട്ടുകാർ സമ്മാനങ്ങൾ നൽകുന്നതൊക്കെ നിത്യ സംഭവം മാത്രമാണ്. എന്നാൽ വിവാഹ സംമ്മാനമായി വധുവിന്റെ വീട്ടുകാര്‍ ഒരു ട്രെയിന്‍ വാഗ്ദാനം ചെയ്‌തെന്ന് വരന്‍ പറയുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. അതേസമയം, വധുവിന്റെ വീട്ടുകാരുടെ ഈ വമ്പന്‍ ഓഫര്‍ വരന്‍ നിരസിക്കുകയായിരുന്നു എന്നാണു അറിയുന്നത്. മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് യുവാവ് തനിക്ക് വധുവിന്റെ വീട്ടുകാര്‍ നല്‍കാന്‍ ഉദ്ദേശിച്ച സ്ത്രീധനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ട്രെയിനാണ് വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനം തരുന്നതെന്ന് അറിഞ്ഞിട്ടും വേണ്ടെന്ന് താന്‍ പറയുകയായിരുന്നുവെന്നാണ് വരന്‍ വീഡിയോയിൽ പറയുന്നത്.അതേസമയം, എന്ത് കൊണ്ടാണ് ട്രെയിന്‍ സ്ത്രീധനമായി വേണ്ടെന്ന് പറഞ്ഞതിന്റെ കാരണവും യുവാവ് പറയുന്നുണ്ട്. ട്രെയിന്‍ വളരെ വലിയ വാഹനമാണ്, അത് ഓടിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കിലും അതിലും വലിയ പ്രശ്‌നം പാര്‍ക്ക് ചെയ്യുവാന്‍ ആണ്. അത്രയും സ്ഥലം കണ്ടെത്തുന്നതാണ് പ്രശ്‌നം. ഇദ്ദേഹം ആരാണെന്നോ എവിടെയുള്ള ആളാണെന്നോ വ്യക്തമല്ല. എന്നാല്‍ ഈ സ്ത്രീധന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Related Topics

Share this story