Times Kerala

സ്വകാര്യ ലാബുകളിൽ പലയിടങ്ങളിലും ആർ ടി പി സി ആർ ടെസ്റ്റ് നടത്താൻ വിസമ്മതിക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വകാര്യ ലാബുകളിൽ പലയിടങ്ങളിലും ആർ ടി പി സി ആർ ടെസ്റ്റ് നടത്താൻ വിസമ്മതിക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആർ ടി പി സി ആർ ടെസ്റ്റ് നിരക്ക് 1700 -ൽ നിന്നും 500 ആക്കി കുറച്ചതോടെ ചില ലാബുകൾ ടെസ്റ്റ് നടത്താൻ വിസമ്മതിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തത്.

വിപണി വില അനുസരിച്ച് ടെസ്റ്റ് നടത്താൻ ആവശ്യമായ വസ്തുകൾക്ക് 240 രൂപയെ വരൂ. ടെസ്റ്റ് നടത്താൻ ആവശ്യമായ മനുഷ്യ സഹായം കൂടി കണക്കിലെടുത്താണ് 500 രൂപയാക്കി വില നിശ്ചയിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രീതിയാണ്. എന്നാൽ പരാതികൾ ഉണ്ടെകിൽ ചർച്ച ചെയ്യാം. ലാബുകളുടെ ഇഷ്ടത്തിന് ടെസ്റ്റ് നടത്താൻ അനുവദിക്കില്ല.

Related Topics

Share this story