Times Kerala

ചരിത്രത്തിലാദ്യമായി ആഫ്രിക്കയിലെ ബീച്ചിൽ ചത്തടിഞ്ഞ് 60 അടി നീളമുള്ള നീലത്തിമിംഗലം !! – വീഡിയോ കാണാം

 
ചരിത്രത്തിലാദ്യമായി ആഫ്രിക്കയിലെ ബീച്ചിൽ ചത്തടിഞ്ഞ് 60 അടി നീളമുള്ള നീലത്തിമിംഗലം !!  – വീഡിയോ കാണാം

അന്റാർട്ടിക്കയിൽ നിന്നും 5000 മൈലുകൾ കടന്നുവന്ന് ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ ബീച്ചിൽ ചത്തടിഞ്ഞത് 60 അടി നീളമുള്ള നീലത്തിമിംഗലം !! വലിയ ഒരു കപ്പൽ ഇടിച്ച് പരിക്കേറ്റതാകാം ഈ കടൽ ഭീമൻ ചത്തുപോകാൻ കാരണമെന്ന് കരുതുന്നു. ചൊവ്വാഴ്ച വാൽവിസ് ബേയിൽ ഇതടിഞ്ഞ സമയത്ത് ചിറകുകൾക്ക് ഗുരുതരമായി പരിക്കേറ്റ് പലയിടങ്ങളിൽ നിന്നായി രക്തസ്രാവമുണ്ടായിരുന്ന നിലയിലായിരുന്നു. സാധാരണഗതിയിൽ പൂർണ്ണവളർച്ചയെത്തിയ നീലത്തിമിംഗലങ്ങൾക്ക് 100 അടി നീളവും 150 ടൺ കിലോഗ്രാം ഭാരവുമുണ്ടായിരിക്കും. അതിനാൽ ഇപ്പോൾ കരക്കടിഞ്ഞിരിക്കുന്നത് പൂർണ്ണവളർച്ചയെത്താത്ത തിമിംഗലമാണെന്ന് അധികൃതർ അറിയിച്ചു.

Related Topics

Share this story