Times Kerala

ഒറ്റക്ക് താമസിക്കുന്ന നടിമാർക്ക് ആരും വാടക വീട് തരില്ലെന്ന് തപ്സി പന്നു

 
ഒറ്റക്ക് താമസിക്കുന്ന നടിമാർക്ക് ആരും വാടക വീട് തരില്ലെന്ന് തപ്സി പന്നു

തന്റെ സിനിമ ജീവിതം തുടങ്ങിയ സമയത്ത് താമസിക്കാൻ വാടക വീട് ലഭിക്കാറില്ലെന്ന് തപ്സി പന്നു. നടി ആണെന്ന് പറഞ്ഞാൽ ആരും താമസിക്കാൻ വീട് തന്നിരുന്നില്ലെന്നാണ് നടി പറയുന്നത്. ഒറ്റക്ക് താമസിക്കുന്ന നടിമാർക്ക് ആരും വീട് തരില്ല എന്നാൽ അവരുടെ സിനിമ കാണാൻ അവർക്ക് അഞ്ഞൂറ് രൂപ വരെ മുടക്കുന്നതിൽ പ്രശ്‌നമില്ലെന്നും തപ്സി പന്നു പറഞ്ഞു. കരിയർ തുടങ്ങിയ സമയങ്ങളിൽ ഇത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് തപ്‌സി പറഞ്ഞു.

ഗെയിം ഓവർ എന്ന ചിത്രമാണ് തപ്സിയുടെ റിലീസ് അകാൻ പോകുന്ന പുതിയ ചിത്രം. ഇപ്പോൾ സഹോദരിയുടെ കൂടെ ഹൈദ്രാബാദില്‍ ആണ്‌ തപ്സി പന്നു താമസിക്കുന്നത്.

Related Topics

Share this story