Times Kerala

റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് നാല്‌പേര്‍ മരിച്ചു

 
റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് നാല്‌പേര്‍ മരിച്ചു

ന്യൂഡല്‍ഹി: റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടെ രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലുള്ള ബാല്‍റായി റെയില്‍വേസ്റ്റേഷനിലാണ് സംഭവം നടന്നത് .

പാളം മുറിച്ച് കടക്കുന്നതിനിടെ രാജധാനി എക്‌സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സുരേന്ദ്ര(20),പിന്റു(18) ,ജീതു(20), ലാല്‍ചന്ദ്ര(21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗിആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും ഉറപ്പുവരുത്താനും അദ്ദേഹം നിർദ്ദേശിച്ചു .

Related Topics

Share this story